എല്‍ഐസിയും റെയില്‍വേയും കൈകോര്‍ക്കുന്നു; 2000 കോടി രൂപയുടെ ബോണ്ട് എല്‍ഐസി വാങ്ങും

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിയും റെയില്‍വേയും കൈകോര്‍ക്കുന്നു. റെയില്‍വേയുടെ വികസന പദ്ധതികള്‍ക്കുവേണ്ടി 2000 കോടി രൂപയുടെ ബോണ്ട് വാങ്ങാന്‍ എല്‍ഐസി തീരുമാനിച്ചു.

ദീര്‍ഘകാല പദ്ധതികള്‍ക്ക് പണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം.

30 വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടിന് സര്‍ക്കാര്‍ സെക്യൂരിറ്റകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ 30 ബേസിസ് പോയന്റ് അധികം പലിശ റെയില്‍വേ നല്‍കാനാണ് ധാരണ. പലിശ നിരക്ക് 8.75 മുതല്‍ 8.85 ശതമാനംവരെയാകാനാണ് സാധ്യത.

ദീര്‍ഘകാല പദ്ധതികള്‍ക്ക് ബാങ്കുകളെമാത്രം ആശ്രയിച്ചാല്‍ മതിയാകാത്ത സാഹചര്യത്തിലാണ് വന്‍തുകയ്ക്കുള്ള ബോണ്ടുകള്‍ പുറത്തിറക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.

Top