എല്ലാവരുടെയും മുന്നില്‍ യുഡിഫ് വാതില്‍ തുറക്കില്ലെന്ന് ഉമ്മന്‍‌ചാണ്ടി

oommenv chandy

കോട്ടയം: എല്ലാവരുടെയും മുന്നില്‍ യുഡിഫ് വാതില്‍ തുറക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍‌ചാണ്ടി.

യുഡി‌എഫിന്റെ നയങ്ങളുമായി യോജിക്കുന്നവരെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണി സ്വയം പുറത്തുപോയതാണ്. തിരിച്ചുവരവിനെ കുറിച്ച് തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസാണെന്നും ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.

പാര്‍ട്ടി പുനഃസംഘടനയെക്കുറിച്ച് ആശയക്കുഴപ്പമില്ല. ഇത് സംബന്ധിച്ചുള്ള അവസാന വാക്ക് ഹൈക്കമാന്റിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 16ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത് മനസ്സില്ലാ മനസ്സോടെയാണ്. എന്നാൽ ഹർത്താൽ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതും രാജ്യത്തെ അവസ്ഥയും കണക്കിലെടുത്താണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. കോട്ടയത്ത് രാപ്പകൽ സമരത്തിന്‍റെ സമാപന സമ്മേളനം തിരുനക്കര മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെട്രോൾ, ഡീസൽ നികുതി സംസ്ഥാനവും കേന്ദ്രവും ഒരുപോലെ കുറക്കണമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

Top