എലത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറിന്റെ മരണ കാരണം പൊള്ളലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

എലത്തൂര്‍: എലത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജേഷിന്റെ മരണ കാരണം ഗുരുതരമായ പൊള്ളലാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

മര്‍ദ്ദനമാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെയും ബിജെപി പ്രവര്‍ത്തകരുടെയും ആരോപണം. എന്നാല്‍ തീപ്പൊള്ളലേറ്റതിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ മാസം 22നായിരുന്നു രാജേഷ് മരിക്കുന്നത്. എലത്തൂര്‍ സ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കെത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ രാജേഷിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ മനം നൊന്താണ് രാജേഷ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ രാജേഷ് മരണപ്പെടുകയായിരുന്നു. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്.

Top