എയര്‍ ബാഗിന് തകരാര്‍; ബിഎംഡബ്യൂ 91,800 മിനി കൂപ്പര്‍ കാറുകള്‍ തിരികെ വിളിക്കുന്നു

ന്യൂയോര്‍ക്ക്: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്യൂ 91,800 മിനി കൂപ്പര്‍ കാറുകള്‍ തിരികെ വിളിക്കുന്നു. വടക്കേ അമേരിക്കയില്‍ വിറ്റഴിച്ച കാറുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. മുന്‍ ഭാഗത്തെ എയര്‍ ബാഗിന്റെ തകരാറിനെ തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കുന്നത്.

2005-08 കാലയളവില്‍ പുറത്തിറക്കിയ മിനി കൂപ്പര്‍, കൂപ്പര്‍ എസ് എന്നീ വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്. ഉപഭോക്താവിന് ചിലവൊന്നും വരാതെ തകരാര്‍ പരിഹരിച്ച് നല്‍കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

Top