എയര്‍ ഏഷ്യ: 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പാര്‍ട്ട്

ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യാ വിമാനത്തിലെ 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ നാവിക സേന അറിയിച്ചതായി എഎഫ്പി റിപ്പാര്‍ട്ട്. തെരച്ചിലില്‍ വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യ ഇന്ന് രാവിലെ അറിയിച്ചിരുന്നു.

ഞായറാഴ്ച രാവിലെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ട മേഖലയ്ക്ക് പത്തുകിലോമീറ്റര്‍ ചുറ്റളവിലായിരുന്നു അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മൃതദേഹങ്ങളും വിമാന അവശിഷ്ടങ്ങളും വീണ്ടെടുക്കുന്നതിനുളള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഇന്തോനേഷ്യയ്ക്കു പുറമെ സിംഗപൂര്‍, മലേഷ്യ എന്നി രാജ്യങ്ങളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളിലുണ്ട്.

Top