എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നു ; കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

air-india

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ അംഗീകാരം നല്‍കിയത്

ധനമന്ത്രിയുടെ അധ്യക്ഷതയില്‍ നിയോഗിച്ച സമിതിയാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുനീക്കുന്നതിന്. എയര്‍ ഇന്ത്യയെ സ്വകാര്യമേഖലയുടെ നിയന്ത്രണത്തിന്‍കീഴിലേക്ക് കൊണ്ടുവരുന്ന സുപ്രധാനമായ തീരുമാനമാണ് സമിതി നടപ്പാക്കുന്നത്

എത്ര ശതമാനം ഓഹരി വില്‍ക്കണം, അതിന്റെ സമയപരിധി, എയര്‍ ഇന്ത്യയുടെ കൈവശമുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ തീരുമാനമായിട്ടില്ല.

52,000 കോടി രൂപയുടെ കടബാധ്യതയുമായി ഇനി പൊതുമേഖലയില്‍ ഈ കമ്ബനി നിലനിര്‍ത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ ഈ നടപടികാരണം രാജ്യത്തെ സിവില്‍ വ്യോമയാനം പൂര്‍ണമായും സ്വകാര്യമേഖലയുടെ നിയന്ത്രണത്തില്‍ എത്തുകയാണ്.

Top