എയര്‍ടെല്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍ നവംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തും

4ജി മാര്‍ക്കറ്റില്‍ ആധിപത്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് എയര്‍ടെല്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുന്നു. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനാണ് എയര്‍ടെല്ലിന്റെ നീക്കം. 4000 രൂപ മുതല്‍ 12,000 രൂപ വരെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ എയര്‍ടെല്‍ ബ്രാന്‍ഡിലോ മറ്റേതെങ്കിലും ബ്രാന്‍ഡുകളുമായി സഹകരിച്ചോ ആണ് വിപണിയിലെത്തിക്കുക. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ഇന്ത്യയില്‍ മൊബൈല്‍ നിര്‍മ്മാണ പ്ലാന്റ് ആരംഭിക്കാന്‍ പ്രമുഖ ചൈനീസ് ബ്രാന്‍ഡുകളുമായി തായ്‌വാനിലെ ഫോക്‌സ്‌കോണ്‍ കമ്പനിയുമായി എയര്‍ടെല്‍ ചര്‍ച്ചകള്‍ നടത്തിവരുകയാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.

രാജ്യത്തെമ്പാടുമായി വിവിധ ഘട്ടങ്ങളിലായി എയര്‍ടെല്‍ 4ജി സേവനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് കൊല്‍ക്കത്തയിലാണ് എയര്‍ടെല്‍ ആദ്യമായി 4ജി സര്‍വീസ് അവതരിപ്പിച്ചത്. പിന്നീട് നാഗ്പൂര്‍, ഔറംഗാബാദ്, ബെഗളൂരു, പൂനെ, ഛണ്ഡീഗഡ്, പട്യാല എന്നീ നഗരങ്ങളിലും 4ജി സര്‍വീസ് ലഭ്യമാക്കി. അതുകൂടാതെ ഡല്‍ഹി, ഹൈദരാബാദ്, വിശാഖപ്പട്ടണം, മധുരൈ, ചെന്നൈ, കൊയമ്പത്തൂര്‍ നഗരങ്ങളിലെ എയര്‍ടെല്‍ യൂസര്‍മാര്‍ക്കും സര്‍വീസ് ലഭ്യമാക്കിയിട്ടുണ്ട്.

Top