എയര്‍ടെലിന്റെ ലാഭത്തില്‍ 30.5 ശതമാനം വര്‍ധന

ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ ലാഭത്തില്‍ 30.5 ശതമാനം വര്‍ധന. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയുടെ ചുവടുപിടിച്ച് മാര്‍ച്ച് പാദത്തിലെ ലാഭം 1255 കോടിയായി ഉയര്‍ന്നു. മുന്‍ സാമ്പത്തികവര്‍ഷത്തിലെ ഇതേകാലയളവില്‍ ലാഭം 962 കോടിയായിരുന്നു.

സാമ്പത്തികവര്‍ഷത്തില്‍ മൊത്തം ലാഭത്തില്‍ 86.9 ശതമാനം വര്‍ധന രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. 5183 കോടി രൂപയാണ് ഇക്കാലയളവിലെ ലാഭം. മൊബൈല്‍ ഡേറ്റാ വരുമാനത്തിലുണ്ടായ വര്‍ധനയാണ് ലാഭം വര്‍ധിക്കാന്‍ മറ്റൊരു ഘടകം. വരുമാനത്തിലും സമാനമായ വര്‍ധനയുണ്ടായി. മാര്‍ച്ച് പാദത്തില്‍ 3.6 ശതമാനത്തിന്റെ വര്‍ധനയോടെ വരുമാനം 23,016 കോടിയായി.

Top