എമ്മി പുരസ്‌കാരം; ചരിത്രത്തിലാദ്യമായി ആഫ്രോ-അമേരിക്കന്‍ വംശജര്‍ മികച്ച നടിയും സഹനടിയും

അമേരിക്കന്‍ ടെലിവിഷന്‍ പരിപാടികള്‍ക്കുള്ള എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജോണ്‍ ഹാമിനെയും നടിയായി വിയോല ഡേവിസിനെയും തെരഞ്ഞെടുത്തു. മികച്ച നടിയും സഹനടിയുമായി തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരും ആഫ്രോ-അമേരിക്കകാരാണെന്നതാണ് ഇത്തവണത്തെ സവിശേഷത.

മാഡ് മെന്‍ എന്ന് സീരീസിലെ അഭിനയമാണ് മികച്ച നടനുള്ള എമ്മി അവാര്‍ഡ് ജോണ്‍ ഹാമിന് നേടിക്കൊടുത്തത്. പുരസ്‌കാരത്തിനായി 16 തവണ നാമനിര്‍ദേശം കിട്ടിയിട്ടുള്ള ജോണിന് എമ്മി പുരസ്‌കാരം ലഭിക്കുന്നത്ആദ്യമായാണ് .

ഹൌവ് ടു ഗെറ്റ് എവേ വിത്ത് മര്‍ഡര്‍ സീരീസിലെ പ്രകടനമാണ് വിയോല ഡേവിസിനെ മികച്ച നടിയാക്കിയത്. അനലിസ് കീറ്റിംഗ് എന്ന ഉഭയലിംഗക്കാരന്റെ വേഷമാണ് വിയോലക്കഅവാര്‍ഡ് നേടിക്കൊടുത്തത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ആഫ്രിക്കക്കാരി മികച്ച നടിക്കുള്ള എമ്മി പുരസ്‌കാരം നേടുന്നത്.

മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ഇത്തവണ ആഫ്രോ അമേരിക്കന്‍ നടിയായ ഉസോ അഡോബക്കാണ്. ഓറഞ്ച് ഈസ് ന്യൂ ബ്ലാക്ക് എന്ന സീരിസിലെ സുസൈന്‍ ക്രേസ് ഐസ് വാറന്‍ എന്ന കഥാപാത്രമാണ് ഉസോക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

മികച്ച പരമ്പരക്കുള്ള പുരസ്‌കാരം ഗെയിം ഓഫ് ത്രോണ്‍സും മികച്ച കോമഡി പരമ്പരക്കുള്ള പുരസ്‌കാരം വീപും സ്വന്തമാക്കി.ഗെയിം ഓഫ് ത്രോണ്‍സിന്റെ സംവിധായകന്‍ നട്ടറാണ് മികച്ച സംവിധായകന്‍.

26 വിഭാഗങ്ങളിലായിരുന്നു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

Top