എബോള രോഗം ബാധിച്ച് 5240 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

യുഎന്‍: എബോള രോഗം ബാധിച്ച് ഇതുവരെ 5240 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്. എട്ടു രാജ്യങ്ങളിലാണ് എബോള ബാധിച്ച് ആളുകള്‍ മരിച്ചത്. ആകെ 15,145 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൈബീരിയയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചത്. 7069 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടെ 2964 പേരാണ് മരിച്ചത്.

സിറാലിയോണില്‍ 1250 ആളുകള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. നൈജീരിയ, സെനഗള്‍ എന്നീ രാജ്യങ്ങള്‍ എബോള വിമുക്ത രാജ്യങ്ങളാണ്. നൈജീരിയയില്‍ എട്ടു പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇന്ത്യയിലും ഒരാള്‍ക്ക് എബോള രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Top