എബോള ബാധിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു

ജനീവ: ലോകത്തിനു മുഴുവന്‍ ഭീഷണിയായി മാറുന്ന എബോള രോഗം പതിനായിരത്തിലേറെപ്പേര്‍ക്കു ബാധിച്ചതായി ലോകാരോഗ്യസംഘടന.

ഈ രോഗം മൂലം ഇതുവരെ 4922 പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. എബോളയുടെ കേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന പശ്ചമാഫ്രിക്കന്‍ രാജ്യങ്ങളായ സിയറലിയോണ്‍, ഗിനി, ലൈബീരിയ എന്നിവിടങ്ങളിലാണ് ഏറെ മരണങ്ങളും സംഭവിച്ചിരിക്കുന്നത്. ഈ രാജ്യങ്ങള്‍ക്കു പുറത്ത് 27 പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്.

ലൈബീരിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 2075 പേര്‍. സിയറലിയോണില്‍ 1281ഉം ഗിനിയില്‍ 926 പേരും മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. നൈജീരിയില്‍ എട്ടുപേരും മരിച്ചു.

Top