എബോള: ധനസമാഹരണത്തിന് ഫെയ്‌സ്ബുക്കും

എബോള ബാധിതര്‍ക്കുള്ള ധനസമാഹരണത്തിന് ഫെയ്‌സ്ബുക്കും. ഇതിനായി പുതിയ ബട്ടണ്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്.

പശ്ചിമാഫ്രിക്കയിലെ എബോള ദുരിതാശ്വാസനിധിയിലേക്ക് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ ക്ഷണിക്കുന്നതിനായി ഒരു മെസേജും ഫെയ്‌സ്ബുക്ക് ഹോം പേജിന്റെ മുകള്‍ ഭാഗത്തായി ചേര്‍ത്തിട്ടുണ്ട്. ഇതിന് താഴെയായി ഡോണേറ്റ്, ലേണ്‍ മോര്‍ എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ കാണാം. ഡൊണേറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവിന് സംഭാവന നല്‍കാനുള്ള വിവരങ്ങള്‍ ലഭിക്കും.

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇതിനകം 25 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി.

Top