എബോള തടയുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: എബോള തടയുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച പറ്റിയതായി ആഭ്യന്തര റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ എബോളയുടെ ആദ്യ സൂചനകള്‍ ലഭിച്ചെങ്കിലും സംഘടന വേണ്ടരീതിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതിനിടെ, സെനഗല്‍ എബോള വിമുക്തമായതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. എങ്കിലും രാജ്യം കരുതിയിരിക്കണമെന്നും രോഗപ്രതിരോധ പരിപാടികളുമായി മുന്നോട്ട് പോകണമെന്നും സംഘടന നിര്‍ദ്ദേശിച്ചു.

അതേസമയം, എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 4546 ആയി. 9191 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുണ്ട്. എബോള നിര്‍മ്മാര്‍ജ്ജന ട്രസ്റ്റിലേക്ക് ഒരുലക്ഷം ഡോളര്‍മാത്രമെ ലഭിച്ചിട്ടുള്ളൂവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ വ്യക്തമാക്കി. 100 കോടി ഡോളറായിരുന്ന ഫണ്ടിലേക്ക് ലക്ഷ്യമിട്ടിരുന്നത്.

Top