എബോള: കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ എബോള കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലൈബീരിയയില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരനാണ് എബോള ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹി വിമാനത്തവളത്തില്‍ എത്തിയ 26കാരനെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കാന്‍ പ്രത്യേക മുറിയില്‍ ആക്കിയിരിക്കുകയാണ്. ഡല്‍ഹി വിമാനത്താവള ആരോഗ്യ സംഘടനയുടെ കീഴിലുള്ള പ്രത്യേക ക്ലിനിക്കില്‍ കഴിയുന്ന യുവാവിനെ എബോള നെഗറ്റീവാണെന്ന് പൂര്‍ണമായി ബോധ്യപ്പെട്ട ശേഷമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.

Top