മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രത്തില്‍ ദുല്‍ഖറും അപര്‍ണാ ഗോപിനാഥും വീണ്ടും ഒന്നിക്കുന്നു

സൂപ്പര്‍ഹിറ്റ് യുവതാര ചിത്രമായ എബിസിഡിയുടെ ടീം വീണ്ടും ഒന്നിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. അപര്‍ണാ ഗോപിനാഥ് ആണ് നായികയായി എത്തുന്നത്. ചിത്രം ഒരു പ്രണയകഥയായിരിക്കും പറയുക.

ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, നീരജ് മാധവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാര്‍ട്ടിന്‍ പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നു. ഗോപി സുന്ദര്‍ ആണ് സംഗീതസംവിധായകന്‍. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍.

ഗുജറാത്ത്, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ഫൈന്‍ഡിംഗ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top