എഫ് എ കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

ലണ്ടന്‍: എഫ് എ കപ്പിന്റെ നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ദുര്‍ബലരായ കേംബ്രിഡ്ജ് യുണൈറ്റഡ് സമനിലയില്‍ തളച്ചു.

കേംബ്രഡ്ജിന്റെ ഗോള്‍ കീപ്പര്‍ ക്രിസ്ഡന്റെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്ററിന്റെ മോഹങ്ങളെ തകര്‍ത്തത്. വാന്‍പേഴ്‌സിയുടേയും ഫാല്‍ക്കോയുടേയും റൂണിയുടേയും തകര്‍പ്പന്‍ ഷോട്ടുകള്‍ അനായാസമാണ് ക്രസ്ഡണ്‍ പരാജയപ്പെടുത്തിയത്.

ഒരു ഇടവേളയ്ക്കുശേഷം ലീഗിലേക്ക് മടങ്ങിയെത്തിയ കേംബ്രിഡ്ജിന് സമനില വലിയ പ്രചോദനമായിരിക്കും നല്‍കുക.

എഫ്എ കപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഏഴുതവണ ചാമ്പ്യന്‍മാരായ ചെല്‍സി, 2000ന് ശേഷം ആദ്യമായാണ് എഫ്എ കപ്പിന്റെ പ്രീക്വര്‍ട്ടറില്‍ കടക്കുന്നത്.

Top