എഫ് എ കപ്പ്: ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പുറത്ത്

ലണ്ടന്‍: എഫ്എ കപ്പിന്റെ നാലാം റൗണ്ടില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും തോല്‍വി. ലിവര്‍പൂള്‍ സമനിലയോടെ കഷ്ടിച്ച് രക്ഷപെട്ടു.

രണ്ടാം ഡിവിഷന്‍ ടീമായ മിഡില്‍ബ്രോയാണ് ഏകപക്ഷീയമായ രണ്ടു ഗോളിന് സിറ്റിയെ തകര്‍ത്തത്. ബ്രാഡ് ഫോഡെന്ന ടീമില്‍ നിന്നാണ് 4-2 ന്റെ കനത്ത തോല്‍വി ചെല്‍സി ഏറ്റുവാങ്ങിയത്. ഇതോടെ ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

ബോള്‍ട്ടന്‍ വാണ്ടേഴ്‌സില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് ലിവര്‍പൂള്‍ പരാജയമറിയാതെ രക്ഷപ്പെട്ടത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്ന ചെല്‍സിയുടേയും സിറ്റിയുടേയും പരാജയം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു.

Top