എഡ്വേര്‍ഡ് സ്‌നോഡന്റെ ജീവിതം സിനിമയാകുന്നു

എഡ്വേര്‍ഡ് സ്‌നോഡന്റെ ജീവിതം ഇനി ബിഗ് സ്‌ക്രീനിലേക്ക്. അമേരിക്കയിലെ പ്രമുഖ സിനിമാതാരം ജോസഫ് ഗോര്‍ഡന്‍ ലവിറ്റാണ് സ്‌നോഡന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമേരിക്കന്‍ സിനിമ സംവിധായകനായ ഒലിവര്‍ സ്റ്റോണാണ് സിനിമ സംവിധാനം നിര്‍വഹിക്കുന്നത്.

ഒലിവര്‍ സ്റ്റാണ്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത്. ലുക്ക് ഹാര്‍ഡിങ് എഴുതിയ ദി സ്‌നോഡന്‍ ഫൈല്‍സ്: ദി ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി വേള്‍ഡ്‌സ് മോസ്റ്റ് വാന്റഡ് മാന്‍, അനാട്ടലി കച്ചിരേനയുടെ ടൈം ഓഫ് ദി ഒക്ടോപ്പസ് എന്നീ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സി വിദേശ പൗരന്മാരുള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലാണ് സ്‌നോഡനെ ലോകശ്രദ്ധേയനാക്കിയത്. അമേരിക്കന്‍ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട എഡ്വേര്‍ഡ് സ്‌നോഡന്‍ വിവിധ രാജ്യങ്ങളില്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിഞ്ഞു സ്‌നോഡന്‍. 2013ലാണ് എന്‍.എസ്.എയുടെ പതിനായിരത്തിലധികം രേഖകള്‍ സ്‌നോഡന്‍ പുറത്തു കൊണ്ടുവന്നത്.

Top