എടിപി ടൂര്‍ ഫൈനല്‍സ്; ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് ചാമ്പ്യന്‍

ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വെരേവിന് വിജയം. ഫൈനലില്‍ സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വെരേവ് കീഴ്പ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-3. നേരത്തെ സ്വിസ് താരം റോജര്‍ ഫെഡററെ വീഴ്ത്തിയാണ് സ്വരേവ് ഫൈനലിലെത്തിയത്.

മത്സരത്തില്‍ രണ്ട് ബ്രേക്ക് പോയന്റുകള്‍ മാത്രമാണ് ദ്യോക്കോവിച്ച് വഴങ്ങിയത്. രണ്ടും മുതലെടുക്കാന്‍ സ്വെരേവിന് കഴിഞ്ഞതോടെ സെര്‍ബിയന്‍ താരം കളി കൈവിടുകയായിരുന്നു.

‘താന്‍ ഇതുവരെ ജയിച്ചതില്‍ വെച്ച് ഏറ്റവും വലിയ കിരീടമാണിത്. ദ്യോക്കോവിച്ചിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. കഴിഞ്ഞ ചില മാസങ്ങളില്‍ മികച്ച ഫോമിലായിരുന്ന താരം ഒടുവില്‍ ഒരു തോല്‍വി വഴങ്ങിയിരിക്കുന്നു. അത് തന്റെ ജയത്തിനാണെന്നതില്‍ നന്ദിയുണ്ട്’, സ്വെരേവ് പറഞ്ഞു.

Top