എടിപി കരിയറില്‍ 1000 ജയം സ്വന്തമാക്കി റോജര്‍ ഫെഡറര്‍

ബ്രിസ്‌ബേന്‍: എടിപി കരിയറില്‍ 1000 ജയം സ്വന്തമാക്കി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍.  നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ടെന്നീസ് താരമാണ് ഫെഡറര്‍. ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണലില്‍ മിലോസ് റാവോണിക്കിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ കിരീടം നേടിയത്. സ്‌കോര്‍: 64, 67, 64.

ജിമ്മി കോണേഴ്‌സ്, ഇവാന്‍ ലെന്‍ഡല്‍എന്നിവരാണ് ഇതിന് മുമ്പ് കരിയറില്‍ 1000 ജയം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനിരിക്കുന്ന തനിക്ക് ബ്രിസ്‌ബേനിലെ ജയം ആത്മവിശ്വാസം നല്‍കുന്നതായി റോജര്‍ ഫെഡറര്‍ പറഞ്ഞു.

Top