എച്ച്.പി ലേറ്റക്‌സ് 300 സീരീസ്

ഔട്ട് ഡോര്‍ ഇന്‍ഡോര്‍ പ്രിന്റിംഗിനായി, പരിസ്ഥിത സൗഹാര്‍ദ്ദപരമായ പുതിയ 300 സീരീസ് ലേറ്റക്‌സ് പ്രിന്ററുകള്‍ എച്ച്.പി കേരള വിപണിയില്‍ അവതരിപ്പിച്ചു.

എച്ച്.പി ലേറ്റക്‌സ് 310, 330, 360 പ്രിന്ററുകളാണ് വിപണിയിലെത്തിയത്. ഇവയിലെ എച്ച.പി 831, 881 ഇങ്കുകളും ലേറ്റക്‌സ് ഒപ്റ്റിമൈസറും ആരോഗ്യ പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.

മികച്ച ഔട്ട് പുട്ട്, ഉയര്‍ന്ന ക്വോളിറ്റി, കുറഞ്ഞ മെയിന്റനന്‍സ്, പരിസ്ഥിത സൗഹാര്‍ദ്ദമായ വാട്ടര്‍ ബേസ്ഡ് ഇങ്കുകള്‍, ഉയര്‍ന്ന വേഗത എന്നിവയാണ് പ്രത്യേകതകള്‍.

Top