എച്ച് ഡി എഫ് സി രക്തദാന ക്യാംപയിന്‍ ഇന്ന്

കൊച്ചി: എച്ച്ഡിഎഫ്‌സി ബാങ്ക് ഇന്ന് രാജ്യവ്യാപകമായി രക്തദാന ക്യാംപയിന്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ ആളുകളെ രക്തദാനത്തിന് സദ്ധരാക്കുക എന്ന ഉദ്ദേശത്തോടെ തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് എച്ച്ഡിഎഫ്‌സി പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. പരിപാടിയുടെ ഭാഗമായി 906 പട്ടണങ്ങളില്‍ 1800 സെന്ററുകളിലാണ് ബാങ്ക് രക്തദാനക്യാംപുകള്‍ സംഘടിപ്പിക്കപ്പെടുന്നത്.

കൂടുതല്‍ യുവാക്കളെ പദ്ധതിയല്‍ പങ്കാളികളാക്കുന്നതിനായി രാജ്യമൊട്ടാകെ 736 കോളേജ് ക്യാംപസുകളില്‍ ഇത്തവണ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

രക്തം കൃത്രിമമായി നിര്‍മിക്കാന്‍ സാധിക്കുന്നതല്ലെന്നും അതിന് ജീവനുള്ള രക്തദാതാക്കള്‍ തന്നെ വേണ്ടിയിരിക്കുന്നുവെന്നും എച്ച്ഡിഎഫ്‌സി ബാങ്ക കണ്‍ട്രി ഹെഡ് ഭവേഷ് സവേരി അറിയിച്ചു. ഓരോ രക്തദാതാവും ഓരോ ജീവനാണ് രക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറുപതിനായിരത്തിലധികം പേരെ മുന്‍വര്‍ഷങ്ങളില്‍ രക്തദാന ക്യാപിനായി അണിനിരത്തിയിട്ടുണ്ട്.

Top