എച്ച് എല്‍ ദത്തു വിരമിക്കുന്നു; ടി എസ് താക്കൂര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാവും

ന്യൂഡല്‍ഹി: ജസ്റ്റിസ് ടി.എസ്.താക്കൂര്‍ ഇന്ത്യയുടെ നാല്‍പത്തിമൂന്നാമത്തെ ചീഫ് ജസ്റ്റിസാവും. നിലവിലെ ചീഫ് ജസ്റ്റിസായ എച്ച്.എല്‍.ദത്തു ഡിസംബര്‍ രണ്ടിന് വിരമിക്കുന്ന സാഹചര്യത്തിലാണ് അറുപത്തിയെട്ടുകാരനായ താക്കൂറിന്റെ നിയമനം.

സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ അടുത്ത ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നതാണ് കീഴ്‌വഴക്കം. ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. രാഷ്ട്രപതി നിയമനത്തിന് അംഗീകാരം നല്‍കുകയും വിജ്ഞാപനം പുറത്തിറക്കുകയുമാണ് ചെയ്യുന്നത്.

ഒരു വര്‍ഷവും ഒരു മാസവും ചീഫ് ജസ്റ്റിസ് പദവിയില്‍ തുടര്‍ന്ന് ശേഷം 2017 മേയ് മൂന്നിന് താക്കൂര്‍ വിരമിക്കും.

Top