എച്ച്ഡിഎഫ്‌സി പുതിയൊരു ബാങ്കിംഗ് പരിചയപ്പെടുത്തുന്നു- വാച്ച് ബാങ്കിംഗ് !

ന്യൂഡല്‍ഹി: നെറ്റ് ബാങ്കിംഗടക്കം പലതരം ബാങ്കിംഗുകളെക്കുറിച്ചു നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഇവിടെയിതാ എച്ച്ഡിഎഫ്‌സി പുതിയൊരു ബാങ്കിംഗ് പരിചയപ്പെടുത്തുകയാണ്. വാച്ച് ബാങ്കിംഗ്. അതേ സ്മാര്‍ട്ട് വാച്ചിന്റെ സഹായത്തോട ബാങ്കിംഗ് നടത്തുക.

വാച്ച് ബാങ്കിംഗ് അധികം താമസമില്ലാതെ നിലവില്‍ വരും. ഈ പുത്തന്‍ സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിക്കുക ആപ്പിള്‍ വാച്ചുകളില്‍ നിന്നായിരിക്കും. പിന്നീട്, മറ്റു സംവിധാനങ്ങളുടെ സാധ്യതകളും തേടും.

പത്ത് അതിനൂതന സൗകര്യങ്ങളോടു കൂടിയതായിരിക്കും വാച്ച്. അതിനായി പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട എന്നതാണ് ഒരു ഗുണം. എച്ച്ഡിഎഫ്‌സിയുടെ നെറ്റ് ബാങ്കിംഗിനുള്ള അതേ ആപ്ലിക്കേഷനില്‍ ഈ പുത്തന്‍ സംവിധാനം തുടങ്ങുന്നതിനുളള വഴികളുമുണ്ടത്രെ.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിജിറ്റില്‍ വിഭാഗം തലവന്‍ നിതിന്‍ ചുംഗാണു പുതിയ പദ്ധതിയെക്കുറിച്ചു വിവരിച്ചത്.

ലഭ്യമായ ഏത് ഉറവിടത്തില്‍ നിന്നും ബാങ്കിംഗ് സംവിധാനമേര്‍പ്പെടുത്തി കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കുക എന്ന തന്ത്രമാണു ബാങ്കുകാരുടെ ഈ വിപ്ലവകരമായ നീക്കത്തിനു പിന്നില്‍.

Top