എച്ച്ടിസി വണ്‍ ഇ9 എസ് കമ്പനിയുടെ ഔദ്യോഗിക സൈറ്റില്‍ വില്‍പ്പനയ്‌ക്കെത്തി

എച്ച്ടിസി വണ്‍ ഇ9 എസ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വില്‍പനയ്‌ക്കെത്തി. ഇരട്ട സിം സപ്പോര്‍ട്ടുള്ള ഈ ഫോണ്‍ വിവിധ ഇകോമേഴ്‌സ് സൈറ്റുകളില്‍ നിന്നും 21, 142 രൂപയ്ക്ക് വാങ്ങാം.

രാജ്യത്തെ റീട്ടെയില്‍ ശൃംഖലയിലൂടെ ഈ മാസം അവസാനത്തോടെ ഈ ഫോണ്‍ ഉപഭോക്താക്കളിലെത്തുമെന്ന് കരുതുന്നു.

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ നാനോ സിമ്മുകളാണ് ഉപയോഗിക്കാന്‍ കഴിയുക. 1.5 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ഒക്ടാകോര്‍ മീഡിയ ടെക് എം.ടി 6752 എ പ്രോസസര്‍ കരുത്തേകുന്ന ഫോണിന് 2 ജി ബി റാമാണുള്ളത്. 16 ജിബി ആന്തരിക സ്റ്റോറേജോടെയെത്തുന്ന എച്ച്ടിസി വണ്‍ ഇ9 എസിന്റെ സംഭരണശേഷി മൈക്രോ എസ് ഡി കാര്‍!ഡ് ഉപയോഗിച്ച് 2 ടിബി വരെ ഉയര്‍ത്താന്‍ സാധിക്കും.

720 x 1280 പിക്‌സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.50 ഇഞ്ച് എച്ച് !ഡി ഡിസ്‌പ്ലേയോടെത്തുന്ന ഫോണിന് 165 ഗ്രാം ഭാരവും, 157.70 x 79.70 x 64 എം.എം വലുപ്പമാണുള്ളത്. ബിഎസ്‌ഐ സെന്‍സര്‍, ആട്ടോഫോക്കസ്, എല്‍ഇഡി ഫ്‌ലാഷ് എന്നീ പ്രത്യേകതകളോട് കൂടിയ 13 മെഗാ പിക്‌സല്‍ വ്യക്തത നല്‍കുന്ന പ്രധാന ക്യാമറയാണ് ഫോണിന്റെ ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് പ്രിയങ്കരമാക്കുക.

4 മെഗാ പിക്‌സല്‍; അള്‍ട്രാ പിക്‌സല്‍ സെല്‍ഫി ക്യാമറയിലും, ബിഎസ്‌ഐ (ബാക്ക് സൈഡ് ഇല്യുമനേഷന്‍) സെന്‍സറാണുപയോഗിച്ചിരിക്കുന്നത്. രണ്ട് ക്യാമറകളും 1080 പി, എച്ച് ഡി വിഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ട് ചെയ്യും. ഇന്ത്യന്‍ 4 ജി എല്‍ഇടി ബാന്‍ഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന 4ജി സൗകര്യമുള്ള ഈ ഫോണ്‍ 2600 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്.

വൈഫൈ, ബ്ലൂടൂത്ത്, ജിവിഎസ്, മൈക്രോ യുഎസ്ബി, 3 ജി തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളോടെ എത്തുന്ന ഫോണിന് ഡോള്‍ബി സറൗണ്ട് സൗണ്ട് സാങ്കേതിക വിദ്യ മികച്ച ക്രിസ്റ്റല്‍ ക്ലിയര്‍ ശബ്ദമാണ് നല്‍കുന്നത്. സെന്‍സ് യുഐ അധിഷ്ഠിതമായ ലോഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ടിസി വണ്‍ ഇ9 എസ് ഫോണ്‍ ലക്ഷ്വറി വൈറ്റ്, മെറ്റര്‍ ഗ്രേ, റോസ്റ്റ് ചെസ്റ്റ്‌നട്ട് നിറങ്ങളില്‍ ഇബേയിടെ ഇന്ത്യന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

Top