എക്‌സ് വണ്‍ എം സ്‌പോര്‍ട്‌സ് ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയിലിറക്കി

എന്‍ട്രിലെവല്‍ ലക്ഷുറി എസ്‌യുവിയായ എക്‌സ് വണ്ണിന്റെ എം സ്‌പോര്‍ട് പതിപ്പിനെ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയിലിറക്കി. എം സ്‌പോര്‍ട്‌സ് പാക്കേജുള്ള പുതിയ പതിപ്പിന് 37.90 ലക്ഷം രൂപയാണ് താനെയിലെ എക്‌സ്‌ഷോറൂം വില.

പുതിയ ഡ്യുവല്‍ ബീം പ്രൊജക്ടര്‍ ഹെഡ് ലാംപുകള്‍ , മുന്നിലെയും പിന്നിലെയും ബമ്പറില്‍ വൃത്താകൃതിയുള്ള ചെറിയ ഫോഗ് ലാംപുകള്‍ , വലുപ്പം കൂടിയ കിഡ്‌നി ഗ്രില്‍ , ചില്ലറ മാറ്റങ്ങളുള്ള ഫ്രണ്ട് റിയര്‍ ബമ്പര്‍ , എം ബാഡ്ജുള്ള 18 ഇഞ്ച് അലോയ്‌സ് എന്നിവയാണ് പുറം കാഴ്ചയിലുള്ള പുതുമകള്‍ .ലെതറില്‍ പൊതിഞ്ഞ എം മള്‍ട്ടിഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ , എം ഡോര്‍ സില്‍ , പുതിയ ഇന്‍സ്ട്രമെന്റ് പാനല്‍ എന്നിവ ഇന്റീരിയറിലുണ്ട്.

എന്‍ജിനു മാറ്റമില്ല. രണ്ട് സിലിണ്ടര്‍ , ട്വിന്‍ പവര്‍ ടര്‍ബോ ചാര്‍ജ്ഡ് , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 181.4 ബിഎച്ച്പി 380എന്‍എം ആണ് ശേഷി. റിയര്‍ വീല്‍ ഡ്രൈവുള്ള എക്‌സ് വണ്ണിന് എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്‌സ്.

Top