എഎംടി സാങ്കേതികവിദ്യയോടു കൂടി വരുന്നു മാരുതി വാഗണ്‍ ആറിന്റെ പുതുക്കിയ മോഡല്‍

മാരുതി സുസുകിയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയകാറായ വാഗണ്‍ ആറിന്റെ പുതുക്കിയ മോഡല്‍ ഉടന്‍ വിപണിയിലെത്തും. എഎംടി(ഓട്ടോമാറ്റിക് മാന്യൂവല്‍ ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്‌സാണ് പുതിയ വാഗണ്‍ ആറിന്റെ ഏറ്റവും വലിയ സവിശേഷത.

ഓള്‍ട്ടോ കെ10 മോഡലും എഎംടി ഗിയര്‍ബോക്‌സോടെ ലഭ്യമാകുന്നുണ്ട്. സെലേറിയോയിലും ഓള്‍ട്ടോ കെ10ലും ഉള്ള കെസീരീസ് പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ വാഗണ്‍ ആറിലും ഉണ്ടാകുക.

ടാറ്റയുടെ ചെറുകാറായ നാനോ പോലും എഎംടി സാങ്കേതികവിദ്യയോടുകൂടി പുറത്തിറക്കിയതോടെയാണ് വാഗണ്‍ ആറിലും മറ്റും എഎംടി സാങ്കേതികവിദ്യ കൊണ്ടുവരാന്‍ മാരുതിയെ പ്രേരിപ്പിച്ചത്.

ഇന്തോനേഷ്യയിലാണ് വാഗണ്‍ ആറിന്റെ എഎംടി പതിപ്പ് ആദ്യം പുറത്തിറക്കുക. വൈകാതെ ഇന്ത്യയിലെ നിരത്തുകളിലും പുതിയ വാഗണ്‍ ആര്‍ എത്തും.

Top