എം ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെ; മുഖ്യമന്ത്രി

തിരുവനന്തപുരം: എം. ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു. നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.

അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പുസ്തകമെഴുതാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം അടക്കം ചൂണ്ടി കാണിച്ചാണ് ചീഫ് സെക്രട്ടറിയില്‍ നിന്നു അനുമതി വാങ്ങേണ്ടത്. അനുമതിയില്ലാതെ പുസ്തകമെഴുതിയാല്‍ സര്‍വീസ് ചട്ടലംഘനമായി കണക്കാക്കി സര്‍ക്കാരിനു അച്ചടക്ക നടപടി സ്വീകരിക്കാം.

അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമമുണ്ടായെന്നാണ് അശ്വത്ഥാമാവ് വെറും ഒരു ആന എന്ന ആത്മകഥയില്‍ എം.ശിവശങ്കര്‍ പറയുന്നത്.

 

Top