എംജി സര്‍വകലാശാലയുടെ 55 ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചു പൂട്ടാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു

sada

തിരുവനന്തപുരം: എംജി സര്‍വകലാശാലയുടെ 55 ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചു പൂട്ടണമെന്നു ഗവര്‍ണര്‍ പി. സദാശിവം. ഇക്കാര്യത്തിലെ ഹൈക്കോടതി വിധി അനുസരിക്കണമെന്ന നിര്‍ദ്ദേശമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ നിര്‍ദേശം നടപ്പിലാക്കിയാല്‍ വിദേശത്തടക്കമുള്ള ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചു പൂട്ടേണ്ടി വരും. അധികാര പരിധിക്കു പുറത്തുള്ള ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.

അധികാര പരിധിക്കുള്ളിലുള്ള സെന്ററുകള്‍ സംബന്ധിച്ചു ഈ മാസം 30 നു ഗവര്‍ണര്‍ തെളിവെടുപ്പ് നടത്തും. ഇതിനായി വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍ അടക്കമുള്ളവര്‍ രാജ്ഭവനില്‍ എത്തണം. എംജി സര്‍വകലാശാലയ്ക്കു ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം വരുംദിവസങ്ങളില്‍ മറ്റു സര്‍വകലാശാലകള്‍ക്കും ബാധകമായേക്കും.

എംജി സര്‍വകലാശാല ഓഫ് കാമ്പസ് വഴി നടത്തിയ എല്‍എല്‍എം പരീക്ഷയില്‍ തൃശൂര്‍ ഐജി ടി.ജെ. ജോസ് കോപ്പിയടിച്ചത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് ഓഫ് കാമ്പസ് സംബന്ധിച്ച പ്രശ്‌നം വീണ്ടും ചര്‍ച്ചയായത്.

Top