ഉല്‍പ്പാദനത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി നേട്ടത്തിന്റെ പാതയില്‍ ഒഎന്‍ജിസി

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസിയുടെ ഉല്‍പ്പാദനത്തില്‍ വര്‍ദ്ധന. പെട്രോളിയം മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലുകള്‍ക്കൊപ്പം നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം, പുതിയ എണ്ണക്കിണറുകളുടെ നിര്‍മ്മാണം എന്നിവയാണ് നേട്ടത്തിലെത്താന്‍ ഒഎന്‍ജിസിയെ സഹായിച്ചത്. ഇന്ത്യന്‍ തീരത്തിന് പുറത്തുള്ള ഉല്‍പ്പാദനം വര്‍ദ്ധിച്ചതും കമ്പനിയെ നേട്ടത്തിലെത്തിക്കാന്‍ സഹായിച്ചു.

ആഗോള തലത്തില്‍ പ്രതിവര്‍ഷ ഉല്‍പ്പാദനത്തില്‍ 7 മുതല്‍ 8 ശതമാനം വരെ ഇടിവുണ്ടായപ്പോള്‍ ഇത് 1.5 ശതമാനത്തിനും 2 ശതമാനത്തിനും ഇടയിലായി കുറയ്ക്കാന്‍ ഒഎന്‍ജിസിക്ക് സാധിച്ചു.

ആഭ്യന്തര എണ്ണ ഉല്‍പ്പാദനത്തിന്റെ 80 ശതമാനവും കൈയ്യാളുന്ന ഒഎന്‍ജിസിയുടെ 70 ശതമാനം ഉല്‍പ്പാദനവും ഇന്ത്യന്‍ തീരത്തിനു പുറത്തുള്ള എണ്ണക്കിണറുകളില്‍ നിന്നാണ്. ഏഴുവര്‍ഷത്തിനു ശേഷമാണ് ഒഎന്‍ജിസിക്ക് ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

Top