ഉഭയകക്ഷി ബന്ധം; ഇന്ത്യന്‍ പ്രതികരണം നിരാശാജനകമെന്ന് നവാസ് ഷെരീഫ്

വാഷിംഗ്ടണ്‍: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പ്രതികരണം നിരാശാജനകമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ നവാസ് ഷെരീഫ് വാഷിംഗ്ടണിലെ പാകിസ്ഥാന്‍ സ്വദേശികള്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. പ്രധാനമായും കാശ്മീര്‍ പ്രശ്‌നം എടുത്തുകാണിച്ചാണ് നവാസ് ഷെരീഫ് സംസാരിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പ്രതികരണം നിരാശാജനകമാണ്. കാശ്മീരാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രധാന പ്രശ്‌നം. കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടാല്‍ മാത്രമേ മേഖലയില്‍ സമാധാനമുണ്ടാക്കാന്‍ കഴിയൂ എന്നും നവാസ് ഷെരീഫ് പറഞ്ഞു. ന

നാളെ പ്രസിഡന്റ് ബരാക് ഒബാമയുമായി ഷെരീഫ് ചര്‍ച്ച നടത്തും. ഭീകര സംഘടനകളെ നേരിടാന്‍ ഇരു രാജ്യങ്ങളും സൈനിക സഹകരണം ശക്തമാക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു.

Top