ഉപയോഗശൂന്യമായ ലാപ് ടോപ്പ് ബാറ്ററി കളയേണ്ട: ഐ.ബി.എംന്റെ പുതിയ ആശയം

ലാപ്‌ടോപ്പിന്റെ ഉപയോഗശൂന്യമായ ബാറ്ററി വീണ്ടും ഉപയോഗപ്രദമാക്കാം. വിവര സാങ്കേതിവിദ്യയില്‍ ഉന്നത പദവിയില്‍ നില്‍ക്കുന്ന ഐ.ബി.എംആണ് പുതിയ ആശയവുമായി എത്തിയിരിക്കുന്നത്. ഉപയോഗശൂന്യമായ ബാറ്ററി ഉപയോഗിച്ച് ‘ഉര്‍ജാര്‍’ എന്ന സംവിധാനമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇതിന്റെ ഉപയോഗം ഉപഭോക്താക്കള്‍ക്കും, ഗൃഹാവശ്യങ്ങള്‍ക്കുമാണ് കിട്ടുന്നത്. ഫാനും, എല്‍.ഇ.ഡി ബള്‍ബ്, മൊബൈല്‍ ഫോണ്‍ വരെ ഇതുകൊണ്ട് ചാര്‍ജ്ജ് ചെയ്യാം. മൂന്ന് വര്‍ഷം വരെ പഴക്കമുള്ള ലാപ്‌ടോപ്പ് ബാറ്ററി വെച്ചാണ് ഐ.ബി.എം ഈ പരീക്ഷണം നടത്തിയത്. ഇതിന് ഏകദേശം 600 രൂപ ചിലവ് മാത്രമാണ് വരുന്നതെന്ന് ഐ.ബി.എം എം.ഐ.റ്റി ടെക്‌നോളജി വിഭാഗത്തിലെ വികാസ്ചന്ദ്രന്‍ വ്യക്തമാക്കി.

Top