ഉപഭോക്ത്യവില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം കുറഞ്ഞു

ന്യൂഡല്‍ഹി : രാജ്യത്തെ ഉപഭോക്ത്യവില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം കുറഞ്ഞു. മാര്‍ച്ചില്‍ ഇത് 5.17 ശതമാനമായിട്ടാണ് താഴ്ന്നത്. ഫെബ്രുവരിയില്‍ ഇത് 5.37 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റം കുറഞ്ഞതാണ് പണപ്പെരുപ്പം നിയന്ത്രണവിധേയമാകാന്‍ കാരണം. ഉപഭോക്ത്യസൂചികയെ അടിസ്ഥാനമാക്കിയുളള ഭക്ഷ്യവിലക്കയറ്റം 6.14 ശതമാനമായി താഴ്ന്നു. ഫെബ്രുവരിയില്‍ ഇത് 6.79 ശതമാനമായിരുന്നു.

പണപ്പെരുപ്പനിര്‍ണയത്തിനുളള അടിസ്ഥാനവര്‍ഷം ഡിസംബറില്‍ ഭേദഗതി ചെയ്തിരുന്നു. 2010ന് പകരം 2012 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസം ഉയര്‍ന്നതലത്തിലായിരുന്ന പണപ്പെരുപ്പം മാര്‍ച്ചിലാണ് താഴ്ന്നത്.

Top