ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക സംവരണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക സംവരണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കണം സംവരണകാര്യത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും കോടതി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 68 വര്‍ഷത്തിനു ശേഷവും ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന് മെറിറ്റ് മാത്രമായിരിക്കണം മാനദണ്ഡമെന്ന 1988 ലെ കോടതി വിധിയും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.

ആന്ധ്ര, തെലങ്കാനസംസ്ഥാനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

Top