ഉദയകൃഷ്ണ -സിബി.കെ.തോമസ് കൂട്ടുകെട്ട് വഴി പിരിയുന്നതായി സൂചനകള്‍

ഉദയകൃഷ്ണ- സിബി.കെ.തോമസ് കൂട്ടുകെട്ട് പിരിയുന്നതായി സൂചനകള്‍. സിബി.കെ.തോമസ് സംവിധാന രംഗത്തേക്ക് തിരിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഉദയകൃഷ്ണ തിരക്കഥാ രചയിതാവായി തന്നെ തുടരുമെന്നാണ് സൂചന. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന പുലിമുരുകന്‍ ആയിരിക്കും ഈ സൂപ്പര്‍ കൂട്ടുകെട്ടിന്റെ അവസാന ചിത്രമെന്നും ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

1997ലെ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഈ കൂട്ടുകെട്ടിന്റെ ചിത്രങ്ങളെല്ലാം മലയാളികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടേയുള്ളുവെന്നതും വസ്തുതയ്ക്കപ്പുറമുള്ള സത്യമാണ്.
ഡാര്‍ലിങ് ഡാര്‍ലിങ് ,പുലിവാല്‍ കല്യാണം,സിഐഡി മൂസ, പുലിവാല്‍കല്യാണം, റണ്‍വേ, ലയണ്‍, കാര്യസ്ഥന്‍, ട്വന്റി ട്വന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, പോക്കിരിരാജ, മായാമോഹിനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളെല്ലാം ഈ കൂട്ടുകെട്ടിന്റെ ആയിരുന്നു. ഇതില്‍, ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ താരസംഘടനയായ അമ്മയിലെ എല്ലാ അംഗങ്ങളും അഭിനയിച്ചിരുന്നു.

Top