ഉത്സവകാല വില്‍പ്പന; സെലിബ്രേഷന്‍ എഡിഷനുമായി ടാറ്റാ നാനോ

ഉത്സവകാല വില്‍പ്പന ലക്ഷ്യമിട്ടു ടാറ്റ മോട്ടോഴ്‌സ് കാറുകള്‍ക്ക് പ്രത്യേക ‘സെലിബ്രേഷന്‍ പതിപ്പ്’ പുറത്തിറക്കി. ‘ബോള്‍ട്ട്’, ‘ജെനെക്‌സ് നാനോ’, ‘സഫാരി സ്റ്റോം’, ‘ഇന്‍ഡിഗൊ ഇ സി എസ്’ എന്നിവയുടെ ‘സെലിബ്രേഷന്‍ പതിപ്പി’നൊപ്പം ‘സെസ്റ്റി’ന്റെ ‘ആനിവേഴ്‌സറി എഡീഷനും’ അടങ്ങുന്നതാണു ടാറ്റയുടെ ഉത്സവാഘോഷ ശ്രേണി. രാജ്യവ്യാപകമായി ലഭ്യമാവുന്ന ഈ പരിമിതകാല പതിപ്പുകള്‍ നവംബര്‍ 15 വരെ വില്‍പ്പനയ്ക്കുണ്ടാവും.

ഇതോടൊപ്പം ഉത്സവവേള പ്രമാണിച്ചു പ്രത്യേക കാഷ്ബാക്ക് ബൊനാന്‍സ പദ്ധതിയും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് നവംബര്‍ 15 വരെ വില്‍ക്കുന്ന ടാറ്റ കാറുകള്‍ക്കൊപ്പം കുറഞ്ഞത് 2,000 രൂപയുടെ ഇളവാണ് വാഗ്ദാനം; പരമാവധി 50,000 രൂപ വരെയാണ് വിലക്കിഴിവ്. ഭാഗ്യശാലികള്‍ക്കാവട്ടെ വാഹന വിലയുടെ 50 ശതമാനവും 100 ശതമാനവുമൊക്കെ സ്വന്തമായേക്കാം.

Top