ഉത്സവകാലം; യമുനാ നദി മലിനമാക്കിയാല്‍ 5,000 രൂപ പിഴയെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉത്സവ കാലം പ്രമാണിച്ച് യമുന നദി മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനം. മാലിന്യങ്ങളും മറ്റു നേര്‍ച്ചദ്രവ്യങ്ങളും യമുനയിലേക്ക് വലിച്ചെറിയുന്നവരില്‍ നിന്നും 5,000 രൂപ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം ദേശീയ ഹരിത ട്രെബ്യൂണല്‍ ജനുവരിയില്‍ പാസാക്കിയിരുന്നു.

ഡല്‍ഹി പരിസ്ഥിതി മന്ത്രി അസിം അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. പുജദ്രവ്യങ്ങളോ മറ്റു മാലിന്യങ്ങളോ യമുനയിലേക്ക് എറിയുന്നത് കണ്ടാല്‍ പൊലീസിനും, ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മറ്റി അധികൃതര്‍ക്കും, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും പിഴ ഈടാക്കാന്‍ അധികാരം ഉണ്ടായിരിക്കും. മാലിന്യം എറിയുന്നത് തടയാന്‍ ബാരിക്കേഡുകള്‍ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്.

Top