ഉത്തര്‍പ്രദേശില്‍ ക്രിസ്റ്റ്യന്‍ പള്ളിക്ക് നേരം ആക്രമണം

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ക്രിസ്റ്റ്യന്‍ പള്ളിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ഒരുസംഘം അക്രമികള്‍ പള്ളിയ്ക്ക് നേരെ ആക്രമണം നടത്തിയത്. പള്ളിയുടെ പ്രധാന വാതിലും മറ്റ് വസ്തുക്കളും അക്രമികള്‍ തകര്‍ത്തു.

സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.

Top