ഉതുപ്പ് വര്‍ഗ്ഗീസിനെ യുഎഇയില്‍ നിന്ന് നാടുകടത്താനുള്ള നടപടികള്‍ സിബിഐ തുടങ്ങി

അബുദാബി : നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസ് പ്രതി ഉതുപ്പ് വര്‍ഗ്ഗീസിനെ യുഎഇയില്‍ നിന്ന് നാടുകടത്താനുള്ള നടപടികള്‍ സിബിഐ തുടങ്ങി. ഇന്റര്‍പോള്‍ വഴിയുള്ള ഔദ്യോഗിക മാറ്റം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

നടപടി ക്രമങ്ങളിലെ കാലതാമസമാണ് നാടുകടത്തല്‍ നടപടികള്‍ മന്ദഗതിയിലാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. നേരത്തെ ഇന്റര്‍പോള്‍ അബുദാബിയില്‍ നിന്ന് ഉതുപ്പിനെ കസ്റ്റഡിയിലെടുത്തിരുന്നു.

Top