ഈ സാമ്പത്തിക വര്‍ഷം രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് ആഗോള റേറ്റിംങ് ഏജന്‍സി

ന്യൂഡല്‍ഹി : ഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7.9 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ആഗോള റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 7.9 ത്തിന്റെ വളര്‍ച്ച നേടുമെന്നാണ് ഏജന്‍സിയുടെ പ്രവചനം. കുറഞ്ഞുകൊണ്ടിരിക്കുന്ന വിലക്കയറ്റം, പലിശ നിരക്കുകളിലെ ഇടിവ്, കാലവര്‍ഷം കൂടുതല്‍ ലഭിക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുത്താണ് പ്രവചനമെന്നും ക്രിസില്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 201415 കാലയളവില്‍ 7.4 ശതമാനത്തിന്റെയും 201314 കാലയളവില്‍ 6.9 ശതമാനത്തിന്റെയും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. നേരത്തേ സമ്പദ് വ്യവസ്ഥ 7.9 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുമെന്ന് വിദേശ ബ്രോക്കിംഗ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസിലിന്റെ പ്രവചനം. 201516 കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 8 മുതല്‍ 8.5 ശതമാനത്തിന്റെ വരെ വര്‍ദ്ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Top