ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ തപാല്‍ വകുപ്പ്

മുംബൈ: വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇകൊമേഴ്‌സ് സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ തപാല്‍ വകുപ്പും ഒരുങ്ങിക്കഴിഞ്ഞു. ഇനി കത്ത് മാത്രമല്ല, പോസ്റ്റ്മാന്‍ നിങ്ങളുടെ കൈകളില്‍ എത്തിക്കുക. വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും എല്ലാമെത്തിക്കും.

നിലവില്‍ രണ്ട് ലക്ഷത്തോളം പാഴ്‌സലുകള്‍ തപാല്‍വകുപ്പ് വിതരണംചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിയോളംവരും ഇത്. ഉത്പന്ന വിതരണ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് തപാല്‍ വകുപ്പിന്റെ ലക്ഷ്യം.

ഗ്രാമപ്രദേശങ്ങളില്‍ പോലും ശൃംഖലയുള്ളതിനാല്‍ തപാല്‍വകുപ്പിന് കാര്യക്ഷമതയോടെ ഉത്പന്നങ്ങള്‍ വിതരം ചെയ്യാന്‍ കഴിയുമെന്നതാണ് ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുക.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിക്കാനാണ് വകുപ്പിന്റെ പദ്ധതി.

Top