ഇ-കൊമേഴ്‌സ് മേഖല 35 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുമെന്ന് പഠനം

ന്യൂഡല്‍ഹി: രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖല 35 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുമെന്ന് പഠനം. അഞ്ചുവര്‍ഷം കൊണ്ട് മൊത്തം കച്ചവടം 100 ബില്യണ്‍ ഡോളര്‍ കവിയുമെന്നും അസോചം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നു.

വാര്‍ഷിക ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍, 2015ലേതിനെ അപേക്ഷിച്ച് 2016ല്‍ വ്യക്തികളുടെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ 72 ശതമാനം കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഓണ്‍ലൈന്‍ വ്യാപാരം കുതിക്കുന്നതോടെ ഷോപ്പിങ് മാളുകളിലെ തിരക്കില്‍ 25 ശതമാനം കുറവുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.

ബ്രോഡ്ബാന്റ്, മികച്ച വിതരണ ശൃംഖല, ഇന്റര്‍നെറ്റ് ആക്‌സസുള്ള സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ വ്യാപകമാകുന്നത് ഇകൊമേഴ്‌സ് മേഖലയ്ക്ക് കൂടുതല്‍ കരുത്തേകും. 2015ല്‍ 6.5 കോടി പേര്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ല്‍ ഇന് 4 കോടിയായിരുന്നു.

Top