ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യോമാസ്ഥാനം ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് തുര്‍ക്കിയുടെ അനുമതി

അങ്കാറ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയ്ക്ക തുര്‍ക്കി കൂടുതല്‍ സഹായം നല്‍കും. ഇതിന്റെ ഭാഗമായി ഐസിസിന്റെ അധീനതയിലുള്ള സിറിയന്‍ പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ തങ്ങളുടെ വ്യോമ ആസ്ഥാനം ഉപയോഗിക്കാന്‍ തുര്‍ക്കി അമേരിക്കക്ക് അനുമതി നല്‍കി.

സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യംകൂടിയാണു തുര്‍ക്കി. സിറിയയിലെ ഐസിസ് തീവ്രവാദികളെ തുടര്‍ച്ചയായി അടുത്തുനിന്നു നിരീക്ഷിക്കുവാനുള്ള സൗകര്യവും പുതിയ തീരുമാനം മൂലം സഖ്യ സേനയ്ക്കു ലഭിക്കും.

തിങ്കളാഴ്ച്ച തുര്‍ക്കിയിലെ ഒരു നഗരത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളടക്കം 32 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഐസിസിന്റെ ഈ ആക്രമണത്തില്‍ തുര്‍ക്കി അധികാരികള്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Top