ഇസഡ്.റ്റി.ഇ ഗ്രാന്‍ഡ് 2

ഇസഡ്.റ്റി.ഇ പുറത്തിറക്കിയ മീഡിയം ബഡ്ജറ്റ് മൊബൈലാണ് ഗ്രാന്‍ഡ് 2. വലിയ മൊബൈല്‍ സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായിട്ടാണ് ഇത് കമ്പനി എത്തിച്ചിരിക്കുന്നത്. അഞ്ചര ഇഞ്ച് ഐ.പി.എസ് 1920 x 1080 ഫുള്‍ എച്ച്.ഡി സ്‌ക്രീനും വളരെ സോഫ്റ്റായ ടച്ച് സെന്‍സറുമാണ് ഫോണിന്റെ പ്രത്യേകത. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഫോണിന്റെ വില 13,999 രൂപയാണ്.

13 എം.പി ഫ്‌ളാഷോടു കൂടിയ പിന്‍വശത്തെ ക്യാമറ ഫുള്‍ എച്ച്.ഡി. വീഡിയോയും എടുക്കുവാന്‍ പറ്റും. 5 എം.പിയാണ് മുന്‍വശത്തെ ക്യാമറ. 2.2 മെഗാഹെട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറിനൊപ്പം 2 ജി.ബി മെമ്മറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 16 ജിബിയാണ് ബില്‍ട്ട് ഇന്‍ സ്റ്റോറേജ് സ്‌പേസ്. മെമ്മറികാര്‍ഡ് ഉപയോഗിച്ച് 32 ജിബി കൂടി കൂട്ടിച്ചേര്‍ക്കാനുമാവും. 2500 എം.എ.എച്ച്. ബാറ്റിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

Top