ഇറ്റാലിയന്‍ നിശാക്ലബില്‍ അപകടത്തെ തുടര്‍ന്ന് ആറ് മരണം; 47 പേര്‍ക്ക് പരിക്ക്

റോം: ഇറ്റാലിയന്‍ നിശാക്ലബില്‍ അപകടത്തെ തുടര്‍ന്ന് ആറ് മരണം. മധ്യഇറ്റലിയിലെ നിശാക്ലബില്‍ അപകടഭീതിയാല്‍ ആളുകള്‍ കൂട്ടമായി ഓടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ആറ് പേര്‍ മരിച്ചത്. ആറുപേരും തിരക്കില്‍ പെട്ട് മരിക്കുകയായിരുന്നു. സംഭവത്തില്‍ 47 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

800 ഓളം ആളുകള്‍ പരിപാടി കാണാനായി എത്തിയിരുന്നു. ഇറ്റാലിയന്‍ റാപ്പറുടെ പ്രകടനത്തിനിടെ കാണികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ കുരുമുളകു സ്‌പ്രേ പ്രയോഗിച്ചതാണ് ആളുകള്‍ പേടിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ആളുകള്‍ കൂട്ടമായി പുറത്തേക്കോടുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.. മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീയുമാണ് മരിച്ചത്.

Top