ഇറാഖ് സേനയുടെ ആക്രമണത്തില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവ് രക്ഷപ്പെട്ടു

ബാഗ്ദാദ്: ഇറാഖ് വ്യേമസേനയുടെ പിടിയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദി രക്ഷപ്പെട്ടു. പടിഞ്ഞാറന്‍ ഇറാഖില്‍ നടത്തിയ അമേരിക്കയും ഇറാഖും ചേര്‍ന്ന് നടത്തിയ ആക്രമണത്തിടയില്‍ നിന്നാണ് ബാഗ്ദാദി തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് ഇറാഖ് വ്യക്തമാക്കി.

അതിനിടയില്‍ ഇറാക്കില്‍ ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സഖ്യ സേന നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ തീവ്രവാദികളും സാധാരണക്കാരും ഉള്‍പ്പെടുന്നു. പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറിലാണ് ഏറ്റവും ശക്തമായ ആക്രമണം നടന്നത്. ഇവിടെ 15 തീവ്രവാദികളും ഏഴു സാധാരണക്കാരും സഖ്യ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. 30ല്‍ അധികം തീവ്രവാദികള്‍ക്കും സാധാരണക്കാര്‍ക്കും വ്യോമാക്രമണത്തെ തുടര്‍ന്ന് ഇവിടെ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അല്‍ ഡൗലാബ് പട്ടണത്തില്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുള്ള ഷിയാ വിഭാഗം ആളുകളും ഐഎസ് തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സിറിയയും ഇറാക്കും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ എല്ലാം തന്നെ ഐഎസിനെതിരേയുള്ള യുദ്ധം സഖ്യ സേന ശക്തമാക്കിയിരിക്കുകയാണ്.

Top