ചീഫ് വിപ്പ്‌: പി സി ജോര്‍ജിന് പിന്‍ഗാമിയായി തോമസ് ഉണ്ണിയാടന്‍

തിരുവനന്തപുരം: ഇരിങ്ങാലക്കുട എംഎല്‍എയായ തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പാകും. പി സി ജോര്‍ജിനെ സ്ഥാനത്തു നിന്നും മാറ്റിയ സാഹചര്യത്തിലാണ് പുതിയ ചീഫി വിപ്പായി തോമസ് ഉണ്ണിയാടനെ കെ എം മാണി പ്രഖ്യാപിച്ചത്. തീരുമാനം ഇന്ന് തന്നെ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് കെ എം മാണി പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം നടക്കാനിരിക്കുന്നതിനാല്‍ ചീഫ് വിപ്പ് സ്ഥാനം ഉണ്ണിയാടന്‍ ഉടന്‍ ഏറ്റെടുക്കും.

നിലവില്‍ കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി വിപ്പാണ് തോമസ് ഉണ്ണിയാടന്‍. സി.എഫ് തോമസ്, അഡ്വ. എന്‍. ജയരാജ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഉണ്ണിയാടനില്‍ ആ സ്ഥാനം എത്തുകയായിരുന്നു.

ചീഫ് വിപ്പ് സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് സി എഫ് തോമസ് പാര്‍ട്ടിയെ അറിയിച്ചിരുന്നു

Top