ഇരട്ട സിം ത്രീജി ടാബുമായി പാന്‍ടെല്‍ രംഗത്ത്; വില 6,999 രൂപ

‘പെന്റാ ടിപാഡ്’ എന്ന ബ്രാന്‍ഡില്‍ വിലകുറഞ്ഞ 3 ജി ടാബുമായി പാന്‍ടെല്‍ ടെക്‌നോളജീസ് രംഗത്ത്. 1280 x 800 പിക്‌സല്‍ റെസല്യൂഷന്‍ നല്‍കുന്ന 8 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ ‘WS802Q’ എന്ന മോഡല്‍ ടാബാണ് 6,999 രൂപയ്ക്ക് പാന്‍ടെല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

ഇരട്ട സിം സപ്പോര്‍ട്ട് നല്‍കുന്ന ഈ ടാബ് 1.3 വേഗത നല്‍കുന്ന ജിഗാഹെട്‌സ് ക്വാഡ് കോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 1 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി എന്നീ സ്റ്റോറേജ് ശേഷികളുമായെത്തുന്ന ഈ ടാബ്ലെറ്റ് പിസിക്ക് 8 എംപി പ്രൈമറി ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്. ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റ് ഒഎസ് കരുത്തു പകരുന്ന ഈ ടാബില്‍ 4000 എം എ എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്.

സൗജന്യ ഫ്‌ലിപ്പ് കവര്‍, കീബോര്‍ഡ് എന്നിവ പ്രാരംഭകാല പരിമിത ഓഫര്‍ എന്ന നിലയില്‍ പെന്റാ ടിപാഡ് WS802Q ടാബിനൊപ്പം ലഭിക്കും. ഈ ടാബിന്റെ സംഭരണ ശേഷി മൈക്രോ എസ് ഡി കാര്‍ഡ് ഉപയോ ഗിച്ച് 32 ജിബി വരെയുയര്‍ത്താന്‍ സാധിക്കും കൂടാതെ ഇതിന്റെ പ്രോസസറിനൊപ്പം പ്രവര്‍ത്തിക്കുന്ന ജി .പി.യു പാന്റെല്‍ WS802Q ടാബിനെ മള്‍ട്ടി ടാസ്‌കിംഗ്, 3ഡി വീഡിയോ ഗെയിമിംഗ് എന്നിവയ്ക്കും പ്രാപ്തമാക്കും.

Top