ഇരട്ടി മധുരമായി ലവകുശയ്ക്ക് സൂപ്പര്‍സ്റ്റാറിന്റെയും ആശംസ എത്തി

നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ അജു വര്‍ഗീസിനെയും, നീരജ് മാധവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവകുശ.

കഴിഞ്ഞ ദിവസം ലവകുശയുടെ ടീസര്‍ പുറത്തെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.

അജുവിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്.

ടീസറിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ സന്തോഷിക്കുന്ന ലവകുശ ടീമിന് ഇരട്ടി മധുരമെന്നോണം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിന്റെയും ആശംസ എത്തിയിരിക്കുകയാണ്.

അജു വര്‍ഗ്ഗീസ് പോസ്റ്റ് ചെയ്ത വിഡിയോ ടീസറില്‍ കമന്റ് ചെയ്താണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചിരിക്കുന്നത്.

Top