ഇമ്രാന്‍ഖാന്റെ വിമാനത്തിന് സാങ്കേതിക തകരാര്‍; ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കി

ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സഞ്ചരിച്ച വിമാനത്തിന് തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കി. യുഎന്‍ സമ്മേളനത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് തിരിച്ചുള്ള യാത്രയിലായിരുന്നു ഇമ്രാന്‍ഖാനും സംഘവും.

ഒഴാഴ്ച നീണ്ട അമേരിക്ക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍. ഈ സന്ദര്‍ശനത്തിനിടെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ഖാന്‍ സംസാരിച്ചിരുന്നു. ജമ്മുകശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചിരുന്നു. കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്നു പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്നും അവകാശപ്പെട്ടു.

ബാലക്കോട്ടില്‍ ഭീകരരെ വധിച്ചെന്ന പ്രചരണം കള്ളമാണെന്ന് പറഞ്ഞ ഇമ്രാന്‍ഖാന്‍ ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കര്‍ഫ്യു പിന്‍വലിച്ചാലും കശ്മീരില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ഐക്യരാഷ്ട്രസഭ ഈ വിഷയത്തില്‍ ഇടപെടണമെന്നും പാക്ക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Top